പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി

പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കമീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കു മേലുള്ള സര്‍വ്വകക്ഷി യോഗം തിരുവനന്തപുരത്താരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം.
ജനസംഖ്യ നിയന്ത്രിച്ചത് സാമൂഹിക നേട്ടമായി കണ്ട് കേരളത്തിന് പ്രത്യേക വിഹിതം അനുവദിക്കണം, കടമെടുപ്പിന് പുതിയ നിബന്ധന പാടില്ല എന്നീ കാര്യങ്ങള്‍ കമീഷനുള്ള നിവേദനത്തില്‍ ആവശ്യപ്പെടണമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























