Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കര്‍ണാടക തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പച്ച കള്ള പറഞ്ഞ് പ്രധാനമന്ത്രി; അന്തി ചര്‍ച്ചയില്‍ മോദിയുടെ പരാമര്‍ശം ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍; മോദിയെയും ശോഭാ സുരേന്ദ്രനെയും ട്രോളി കൊന്ന് കേരളത്തലെ ട്രോളന്മാര്‍

11 MAY 2018 06:48 PM IST
മലയാളി വാര്‍ത്ത

ഈ ഇടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളെല്ലാവരോടും ഒരു കാര്യം പറഞ്ഞിരുന്നു ഇനിമുതല്‍ പൊതുവേദികളിലും ചാനല്‍ ചര്‍ച്ചകളിലും മണ്ടത്തരങ്ങളോ ചരിത്രത്തെക്കുറിച്ച് നിങ്ങളുടേതായ വിവാദ പ്രസ്ഥാവനകളോ നടത്താന്‍ പാടില്ലെന്ന്. എന്നാല്‍ അതിന്റെ അടുത്ത ദിവസം തന്നെ പല നേതാക്കളും വിവാദപരമായ പ്രസ്ഥാവനകള്‍ നടത്തിയിരുന്നു. എന്നല്‍ പറഞ്ഞതിനെല്ലാം വിരുദ്ദമായി മോദിതന്നെ വിവാദ പരാമര്‍ശം നടത്തി. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബിഡാറില്‍ നടന്ന ചടങ്ങിലാണ് മോദിയുടെ പ്രസംഗം. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലില്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചത്. ഇത് വലിയ രീതിയില്‍ വിവാദമായിരുന്നു കാരണം ചരിത്ര രേഖകളില്‍ തെളിവുകളടക്കമുള്ള സംഭവത്തെയാണ് മോദി വളച്ചൊടിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്മാര്‍ തെളിയിക്കുകയും ചെയ്തു.

ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ചരിത്രം ഉദ്ധരിച്ച് വിശദീകരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍. മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റിലാണ് ബിജെപി നേതാവ് വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലില്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചത്. മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമര്‍ശിച്ച് ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 

പിന്നീട് സോഷ്യല്‍ മീഡിയയുടേതായി ബാക്കി പരിഹാസവും വിമര്‍ശനങ്ങളും. ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന കള്ളംപറഞ്ഞ പ്രധാനമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. ഭഗത് സിങ്ങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ 'ചിത്രം' പങ്കുവച്ചാണ് ട്വിറ്ററില്‍ ചിലര്‍ മോദിയെ കളിയാക്കുന്നത്. ' ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങ്ങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി' എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്. 

ഈ വിഷയത്തിലായിരുന്നു മനോരമയില്‍ നടന്ന ചര്‍ച്ചയില്‍ ബെജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ശോഭാ സുരേന്ദ്രനും വന്‍ ദുരന്തമായി മാറി ചര്‍ച്ചയില്‍ ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രന്‍, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വാദം. ജവഹര്‍ ലാല്‍ നെഹ്‌റു ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്മാര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് വ്യക്തമാക്കുന്നത്. ഇതിലെ ചര്‍ച്ചയാണ് ശോഭയെ വെട്ടിലാക്കിയത്. ശോഭയെ ട്രോളിയും നിരവധി ട്രോളുകളും ഇറങ്ങുന്നുണ്ട്.



ചര്‍ച്ചക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നും ശോഭ ചോദിച്ചു. കളവ് പറഞ്ഞു എന്ന് പറഞ്ഞാല്‍ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്. പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നായിരുന്നു ചര്‍ച്ചയില്‍ ശോഭ ആവര്‍ത്തിച്ചത്. പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാന്‍ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോള്‍ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരത്തില്‍ കേരളത്തിലെ നിരധി ബിജെപ്പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്വയം അവഹേളിതരാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends