വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു

വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപി ഉത്തരവില്ലാതെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ് പിയ്ക്കെതിരെ വകുപ്പ് തല നടപടിയ്ക്ക് ക്രെെംബ്രാജ് ശുപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























