ചെങ്ങന്നൂരില്‍ ആരെ പിന്തുണയ്ക്കും; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കേരള കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമിതി വിശദമായി പഠിച്ച ശേഷമേ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം.മാണിയും പി.ജെ.ജോസഫും ഉള്‍പ്പെട്ട ഒമ്ബതംഗ സമിതിയാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുക. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ താന്‍ നല്ലതുപറയുമെന്ന് നോക്കൂകൂലി നിരോധനം പരാമര്‍ശിച്ച് കെ.എം.മാണി പറഞ്ഞു. നല്ലത് പറഞ്ഞാല്‍ പിണറായിയെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























