മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.ഡി.എഫ് ; മാണിയുടെ തീരുമാനം യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കെ.എം മാണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് യു.ഡി.എഫ്. മാണിയുടെ തീരുമാനം യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.എം മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ യു.ഡി.എഫിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ചെങ്ങന്നൂരില്‍ മാണി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























