Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ മുച്ചക്രവാഹന വിതരണം മാറ്റി; ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ ഉപരോധിച്ചു

12 MAY 2018 10:53 AM IST
മലയാളി വാര്‍ത്ത

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്തില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്ര സിഡന്റിന്റെ നിര്‍ദേശപ്രകാരം മുച്ചക്രവാഹന വിതരണം അപ്രതീക്ഷിതമായി മാറ്റിയത്‌ ഭിന്നശേഷിക്കാരായ ഗുണഭോക്‌താക്കളെ വലച്ചു. ഇതോടെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. ഗുണഭോക്‌താക്കളായ 16 പേരാണ്‌ നാലു മണിക്കൂറോളം കാത്തിരുന്നു വലഞ്ഞത്‌.

പോലീസും പ്രതിഷേധക്കാരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വാഹനങ്ങള്‍ വിതരണം ചെയ്‌ത്‌ അധികൃതര്‍ തലയൂരി. കഴിഞ്ഞ കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ്‌ ഇന്നലെ ഭിന്നശേഷിക്കാര്‍ക്ക്‌ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്‌. രാജാക്കാട്‌, രാജകുമാരി, നെടുങ്കണ്ടം, കരുണാപൂരം, പാമ്ബാടുംപാറ, സേനാപതി പഞ്ചായത്തുകളില്‍ നിന്നുള്ള 16 ഗുണഭോക്‌താക്കളെ കണ്ടെത്തുകയും ചെയ്‌തു.

ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നു അറിയിപ്പ്‌ ലഭിച്ചതനുസരിച്ച്‌ രാവിലെ എട്ടോടെ 16 പേരും ഓഫീസിലെത്തി. നെടുങ്കണ്ടം ജോയിന്റ്‌ ആര്‍.ടി.ഒ: ജയേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെ വിതരണച്ചടങ്ങ്‌ മാറ്റിവയ്‌ക്കാന്‍ പ്രസിഡന്റ്‌ ശ്രീമന്ദിരം ശശികുമാര്‍ നിര്‍ദേശം നല്‍കിയതായി സെക്രട്ടറി അറിയിക്കുകയായിരുന്നു.

ഗുണഭോക്‌താക്കളില്‍ പലരും കിലോമീറ്റര്‍ അകലെ നിന്നു ടാക്‌സി വാഹനങ്ങളിലാണ്‌ എത്തിയത്‌. ചിലര്‍ ബഹളമുണ്ടാക്കുകയും മറ്റുള്ളവര്‍ തിരികെ മടങ്ങാനൊരുങ്ങുകയും ചെയ്‌തതോടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജി. ഗോപീകൃഷ്‌ണനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ ഓഫീസിന്റെ ഗേറ്റ്‌ അടച്ചശേഷം കുത്തിയിരിപ്പുസമരം ആരംഭിച്ചു.

വിവരമറിഞ്ഞ്‌ പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ പ്രതിഷേധക്കാരും പോലീസും ബ്ലോക്ക്‌ പഞ്ചായത്ത്‌ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഉപരോധവും അവസാനിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി.വി.ആലീസാണ്‌ വിതരണം നിര്‍വഹിച്ചത്‌.

യു.ഡി.എഫ്‌ ഭരിക്കുന്ന ബ്ലോക്ക്‌ പഞ്ചായത്തില്‍ ഭരണസമിതിയിലെ ആറംഗങ്ങള്‍ പ്രസിഡന്റ്‌ ശ്രീമന്ദിരം ശശികുമാറിനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ്‌ നല്‍കിയിരുന്നു. സ്വന്തം സ്‌ഥാനമുറപ്പിക്കാന്‍ ഓടി നടക്കുന്ന പ്രസിഡന്റ്‌ സാധാരണക്കാരെ മാനിക്കാതെ പരിപാടി മാറ്റിവച്ചതില്‍ പ്രതിഷേധമുണ്ടെന്ന്‌ ജി. ഗോപകൃഷ്‌ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends