അവസാന പ്രതീക്ഷയും അസ്തമിച്ചു... ആദ്യത്യനും മരണത്തിന് കീഴടങ്ങി; പഴനി വാഹനാപകടം മരണം എട്ടായി

അവസാന പ്രതീക്ഷയും അസ്തമിച്ചു അദിത്യനും മരണത്തിന് കീഴടങ്ങി. പഴനി വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മധുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോരുത്തോട് പാറയിൽ ജിനു- മായ ദമ്പതികളുടെ മകൻ ആദിത്യൻ (11) ആണ് ഇന്നലെ രാത്രി 9.45 ന് മരണമടഞ്ഞത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
അപകടത്തിൽ ആദിത്യന്റെ ജേഷ്ട സഹോദരൻ അഭിജിത്ത്(12), ജിനുവിന്റെ പിതാവ് പാറയിൽ പി. ആർ ശശി (62) ഭാര്യ വിജയമ്മ(59), ശശിയുടെ സഹോദരി ലേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ്(52), മകൻ മനു( 27) ബന്ധുവായ നിരപ്പേൽ ബാബുവിന്റെ ഭാര്യ സജിനി (53) എന്നിവർ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11.15ന് ദേശിയ പാത 209 ൽ പഴനിക്കും ഡിണ്ടിഗലിനുമിടക്കാണ് പഴനി ക്ഷേത്ര ദർശനത്തിനായി പോയ സംഘം അപടത്തിൽപ്പെട്ടത്. അപടത്തിത്തിൽ മരിച്ചവരുടെ സംസ്കാരം വ്യാഴാഴ്ച്ച നടത്തിത്തിയിരുന്നു.
https://www.facebook.com/Malayalivartha
























