ഒരേ ദിവസം ബോംബേറ് ,കത്തിക്കുത്ത് ,അടിപിടി നഗരത്തെ വിറപ്പിച്ച് 23 കാരന്‍; കുപ്രസിദ്ധ ഗുണ്ടയെ തേടി പോലീസുകാർ

ഒരേ ദിവസം ബോംബേറ് ,കത്തിക്കുത്ത് ,അടിപിടി തുടങ്ങിയ അക്രമങ്ങള്‍ നടത്തിയ 23 കാരന്‍ ഗുണ്ടയെത്തേടി പോലീസുകാര്‍ .കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തില്‍ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം രണ്ട് യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു. ഏറ്റുമാനൂരില്‍ എക്സൈസ് സംഘത്തെ അക്രമിച്ച അതേ സംഘമാണ് ഈ അക്രമത്തിനു പിന്നിലും. തുടർന്ന് അക്രമിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് നാടന്‍ ബോംബ് ഉള്‍പ്പെടെ പിടിച്ചെടുത്തു.
കുപ്രസിദ്ധ കുറ്റവാളി ജെയ്സ് മോന്‍ എന്ന അലോട്ടിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമങ്ങള്‍ നടന്നത് . ബുധനാഴ്ച പൊലീസ് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ അലോട്ടിയും കൂട്ടരും മെഡിക്കല്‍ കോളജിന് സമീപം യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ഇവിടെ നിന്ന് മടങ്ങിയ സംഘം തിരുവാര്‍പ്പില്‍ വീടിന് നേരെ ബോംബെറിഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേറ്റേഷനുകളിലായി ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് 23 വയസ് മാത്രം പ്രായമുള്ള അലോട്ടി.
അലോട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസിന് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഷാഹുല്‍ ഹമീദ് എന്ന യുവാവിനെ വീട് കയറി വെട്ടി പരുക്കേല്‍പ്പിച്ചു. നാട്ടില്‍ ഗുണ്ടകള്‍ വിലസുന്നത് പക്ഷേ പോലീസ് അറിഞ്ഞില്ല. അക്രമത്തിനിരയായവര്‍ പരാതിയുമായെത്തിയതോടെ അലോട്ടി യുടെ വീട് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നും നാടന്‍ ബോംബും നിര്‍മാണ സാമഗ്രികളും കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha

























