മകന്റെ മരണത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ശ്രീജിത്തിന്റെ അമ്മ ശ്യാമള; എല്ലാം സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന... പ്രതിപ്പട്ടിക തയ്യാറാക്കിയത് സി.പി.എം നേതാവെന്ന് വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ അമ്മ

മകന്റെ കസ്റ്റഡിമരണത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന് ശ്യാമളയുടെ ആരോപണം. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നും തുടർന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം, ചവിട്ടിക്കൊലക്കേസിൽ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുൻ റൂറൽ എസ്.പിയും പൊലീസ് അക്കാഡമി പരിശീലന വിഭാഗം മേധാവിയുമായ എ.വി.ജോർജ്ജിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ജോർജ്ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ജോർജ്ജ് നിയമവിരുദ്ധമായി രൂപീകരിച്ച റൂറൽ ടൈഗർഫോഴ്സ് എന്ന സ്പെഷ്യൽ സ്ക്വാഡാണ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക് പോലും അറിയാതെയായിരുന്നു ഈ അറസ്റ്റ്.
https://www.facebook.com/Malayalivartha
























