Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹോട്ടലുകളിലും ചായക്കടകളിലും,കൂള്‍ ബാറുകളിലും നിന്നും പഴകിയ ഭക്ഷണം പിടികൂടി, കടുത്ത നടപടിയെന്ന് ഹെല്‍ത്ത് അധികൃതര്‍

12 MAY 2018 10:56 AM IST
മലയാളി വാര്‍ത്ത

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനൊപ്പം വടകരയിലെ ഹോട്ടലുകളിലും ചായക്കടകളിലും,കൂള്‍ ബാറുകളിലും മറ്റും ശുചിത്വനിലവാരം ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടി. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി.

നഗരത്തിലെ പതിനഞ്ചോളം ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി എന്നിവയില്‍ നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി. ഇറച്ചി, പൊറോട്ട, ചോറ്,ചപ്പാത്തി, പഴവര്‍ഗങ്ങള്‍,പഴകിയ തൈര്,ബിരിയാണി റൈസ്,ഭക്ഷ്യ എണ്ണ,അച്ചപ്പം,പഴകിയ പച്ചക്കറി,പുട്ടുപൊടി,എന്നിവയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിടികൂടിയത്.

പിടികൂടിയവ ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു. കരിമ്ബന റസ്‌റ്റോറന്റ്, സഹകരണ ആശുപത്രിക്ക് സമീപം ഹോട്ടല്‍ സൗമ്യ, പ്ലാസ കൂള്‍ബാര്‍,കരിമ്ബനപ്പാലം ഹോട്ടല്‍ ഉദ്യാന്‍, നോര്‍ത്ത് പാര്‍ക്ക്,നാരായണ നഗറിലെ സരസ്വതി ഭവന്‍, ഉദ്യാന്‍ ഹോട്ടല്‍, അരവിന്ദ് ഘോഷ് റോഡിലെ ഹോട്ടല്‍ അടുക്കള, സീഎന്‍ സ്‌റ്റോര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.

മഴക്കാലത്തിനു മുന്‍പ് ഹോട്ടലുകളുടെ ശുചിത്വവും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ദിവാകരന്‍ പറഞ്ഞു.പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. ഏഴ് ദിവസം കഴിഞ്ഞാല്‍ ഈ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തുകയും ശുചിത്വനിലവാരം ഉയര്‍ന്നിട്ടില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends