ഫസല്‍ വധം: സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കൊടി സുനിയുടെ മൊഴിക്ക് ശേഷം മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്

കണ്ണൂരിലെ ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും നേര്‍ക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തത്. 2006ലായിരുന്നു സംഭവം. 'നിങ്ങള്‍ ഈ കേസിന്റെ അന്വേഷണം നിര്‍ത്തണം' എന്ന് കോടിയേരി ആവശ്യപ്പെട്ടതായി രാധാകൃഷ്ണന്‍ വ്യക്തമാക്കി. സിപിഎമ്മിലേക്ക് അന്വേഷണം എത്തിച്ചതിന്റെ പ്രതികാരമായി സി.പി.എം ഗുണ്ടകള്‍ തന്നെ മര്‍ദ്ദിത്തെന്നും ഔദ്യോഗിക ജീവിതം നശിപ്പിച്ചെന്നും പറഞ്ഞു.
സി.പി.എമ്മില്‍ ഉള്‍പ്പെടെയുള്ള മുസ്ലിംയുവാക്കളെ ഫസല്‍ എന്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടപ്പാക്കിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഐ.പി.എസ് നിയമലം ലഭിച്ചെങ്കിലും നല്‍കിയില്ല. പെന്‍ഷനായ ശേഷം ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ഫസല്‍ വധക്കേസില്‍ തുടക്കം മുതലേ ഒരു സ്വാധീനത്തിനും താന്‍ വഴങ്ങിയിരുന്നില്ല. സി.പി.എമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിച്ചത് രാധാകൃഷ്ണനായിരുന്നു. അന്വേഷണ ചുമതലയേറ്റതിന്റെ പത്താംദിവസം രാധാകൃഷ്ണനെ നീക്കി. കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ആദ്യം മുതല്‍ കൊലപാതകത്തെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിച്ചത്.
അന്വേഷണ സംഘത്തിലുണ്ടായിരുന്നവരുടെ വീടുകളിലെത്തി ഭാര്യമാരെയും മക്കളെയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ സി.പി.എം എന്ത് തന്ത്രവും നടപ്പാക്കും. കൊല്ലുമെന്ന് നേരിട്ട് പറയില്ല, പകര അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കും. ഇതോടെ കൂടെയുണ്ടായിരുന്നവരുടെ മനോവീര്യം ചോര്‍ന്നു. കേസില്‍ പ്രധാന വിവരങ്ങള്‍ കൈമാറിയ ബി.ജെ.പി നേതാവ് വല്‍സരാജക്കുറുപ്പിനെ സി.പി.എം തന്നെ കൊലപ്പെടുത്തി. എന്നിട്ട് ബ്ലേഡ് മാഫിയയുടെ തലയിലാക്കി. പക്ഷെ, പിന്നീട് ഈ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
2006 ഒക്‌ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊലചെയ്യപ്പെട്ടത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം അന്ന് പുലര്‍ച്ചെ പത്രവിതരണക്കാരനായ ഫസല്‍ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസല്‍ വധക്കേസ് ആയിരുന്നു. ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ്് കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ഫസല്‍ കൊലചെയ്യപെട്ടത് സി.പി.എമ്മിന്റെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























