Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം വെളിപ്പെടുത്തിയതോടെ എ.വി ജോര്‍ജ്ജിന്റെ തൊപ്പി തെറിപ്പിക്കാതെ മുഖം രക്ഷിക്കാനാവില്ലെന്ന് മനസിലായി, കാരണം ചെങ്ങന്നൂര്‍ കടമ്പ കടക്കണ്ടേ... 

12 MAY 2018 12:50 PM IST
മലയാളി വാര്‍ത്ത

ലോക്കപ്പ് മരണത്തിലും വിലക്കയറ്റത്തിലും സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകുമ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖംരക്ഷിക്കാന്‍ ആലുവാ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇത് പൊലീസ് തലപ്പത്ത് വലിയ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസ് അസേസിയേഷന്റെ സമ്മേളനങ്ങള്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ ശൈലി സ്വീകരിക്കുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്ത് വന്നതോടെ സാധാരണ പൊലീസുകാരും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സി.പി.എമ്മിന്റെ അടുപ്പാക്കാരനായിരുന്നു എ.വി ജോര്‍ജ്ജ്. പക്ഷെ, കാര്യങ്ങള്‍ കൈവിട്ട് പോയതോടെ വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അദ്ദേഹത്തെ പാര്‍ട്ടിക്ക് കയ്യൊഴിവേണ്ടിവന്നു. 

പാര്‍ട്ടിയെ സഹായിച്ച എസ്.പിയെ സസ്‌പെന്റ് ചെയ്യുകയും വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത് ശരിയായില്ലെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്. പിണറായിയെ ഭയന്ന് പലരും അത് പരസ്യമാക്കുന്നില്ലെന്ന് മാത്രം. അതേസമയം വകുപ്പ്തല നടപടി വെറും പ്രഹസനം മാത്രമാണെന്നും അറിയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ കാര്യങ്ങള്‍ ശാന്തമാകും. അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് അറിയുന്നത്. എറണാകുളത്തെ സി.പി.എം നേതാക്കളില്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെയും സംഘത്തെയും റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജ്ജിന്റെ കീഴിലുള്ള കടുവാ സംഘം കസ്റ്റഡിയിലെടുത്തതെന്ന് വ്യാപകമായ ആരോപണമുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

തുടക്കത്തില്‍ എ.വി ജോര്‍ജ്ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ എസ്.പിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശ്രീജിത്തിന്റെ വീട്ടുകാരും പൊതുസമൂഹവും ആവശ്യപ്പെട്ടു, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അടുത്തു. ഇതോടെ സര്‍്ക്കാര്‍ സമ്മര്‍ദ്ദത്തിലായി. എസ്.പിയെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എ.വി ജോര്‍ജ്ജും അന്വേഷ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്തും തമ്മില്‍ അടുത്തബന്ധമാണെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു. ശ്രീജിത്ത് സംവിധാനം ചെയ്ത സിനിമയുടെ പൂജാ ചടങ്ങില്‍ എ.വി ജോര്‍ജ്ജ് പങ്കെടുത്ത വീഡിയോയും അവര്‍ പുറത്ത് വിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.ബി.ഐ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാരും എ.വി ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു.

സി.പി.എമ്മിന് വേണ്ടിയാണ് വരാപ്പുഴയില്‍ ശ്രീജിത്തിനെ കൊന്നതെന്ന് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു. സി.പി.എം ശക്തികേന്ദ്രമായിരുന്ന വരാപ്പുഴ ദേവസ്വംപാടത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കരുത്ത് തെളിയിച്ചു. അടുത്തകാലത്ത് യുവമോര്‍ച്ചയില്‍ ചേര്‍ന്ന ശ്രീജിത്തും സംഘവുമായിരുന്നു ഇതിന് പിന്നില്‍. ഇതോടെയാണ് ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ശ്രീജിത്തിന്റെ അമ്മ ശ്യാമള ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. യുവമോര്‍ച്ച പ്രവര്‍ത്തകനായത് കൊണ്ടാണ് മുഖ്യമന്ത്രി വരാപ്പുഴയില്‍ എത്തിയിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നെന്നും ആക്ഷേപമുണ്ട്. അതേസമയം മാഹിയില്‍ മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends