പതിനഞ്ചു കാരിയുടെ തുട മാറി ശസ്ത്രക്രിയ ; കൊച്ചി പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതരാരോപണം

പതിനഞ്ചുകാരിയുടെ ശരീരത്തിൽ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. പെൺകുട്ടിയുടെ വലതു തുടയ്ക്ക് പകരം ഇടതു തുടയിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. പി.എസ്.മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
വലത് തുടയിലെ പഴുപ്പിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വൈകിട്ടു പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ വലത് തുടയ്ക്ക് പകരം ഇടത് തുടയിൽ ശസ്ത്രക്രിയ നടത്തിയകാര്യം ശ്രദ്ധയിൽ പ്പെട്ടു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു.
ആശുപത്രി അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും ആരുംതന്നെ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. തുടർന്ന് പോലീസിൽ പരാതിനൽകി.
https://www.facebook.com/Malayalivartha






















