പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്. പോലീസ് നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് സുധാകരന്‍. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പോലീസിന് അധികാരമില്ല.
ഇതില്‍ ശക്തമായ നടപടി എടുക്കണമെന്നും ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയതെന്നും പ്രിയ ഭരതന്റെ വീട്ടില്‍ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























