ബെന്‍സ് കാറില്‍ വന്നിറങ്ങിയ മാന്യൻ തിയറ്ററിനകത്ത് കയറിയതും കാമഭ്രാന്തനായി... പത്തു വയസുപോലും പ്രായമാകാത്ത കുഞ്ഞിനെ സിനിമ തീരുംവരെ ക്രൂരമായി പീഡിപ്പിച്ചു; ഒത്താശ ചെയ്ത് കൂടെയുള്ള സ്ത്രീയും... ലജ്ജിച്ച് കേരളം

കേരളത്തെ ലജ്ജിപ്പിക്കുന്ന ബാല പീഡന ദൃശ്യങ്ങൾ പുറത്ത്. മലപ്പുറത്തെ ഒരു സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടിക്ക് നേരെയാണ് പീഡനം. ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഒരു സ്വകാര്യചാനൽ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബെന്‍സ് കാറില്‍ വന്ന മധ്യവയസ്‌കനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒരു സ്ത്രീ ഇയാളെ സഹായിച്ചതായി ചാനല്‍ റിപ്പോര്‍ട്ട് ചെയുന്നു.
തിയേറ്ററില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന കൊച്ചു പെണ്‍കുട്ടിക്കാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്. ഈ കുട്ടിയുടെ സമീപത്ത് തന്നെയായി സ്ത്രീയും ഇരിക്കുന്നുണ്ട്. ഇവര്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പത്തു വയസുപോലും പ്രായമാകാത്ത കുഞ്ഞിനെ സിനിമ തീരുംവരെ ഏതാണ്ട് രണ്ടര മണിക്കൂറോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ വന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഈ രജിസ്റ്റർ ചെയ്തിരിക്കുന്നത് മൊയ്തീൻ കുട്ടിയുടെ പേരിൽ.
https://www.facebook.com/Malayalivartha

























