ജസ്‌നയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടപ്പോൾ രണ്ടു കോളുകള്‍ സഹോദരിയുടെ ഫോണിലേക്ക് ; ബംഗളൂരുവില്‍ നിന്നെത്തിയ മിസ്ഡ് കോൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ സിമ്മിന്റെ ഉടമ എഴുപതുകാരനും ; ജസ്‌ന തിരോധാനത്തിൽ ദുരൂഹതകളേറുന്നു

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ ദുരൂഹത. ജെസ്നയുടെ സഹോദരി ജെസിയുടെ ഫോണിലേക്ക് ബംഗളൂരുവില്‍ നിന്നെത്തിയ മിസ്ഡ് കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സിമ്മിന്റെ ഉടമ എഴുപതുകാരനായ ചലപതി.
ജെസ്നയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രണ്ടു കോളുകള്‍ ജെസിയുടെ ഫോണിലേക്ക് എത്തിയത്. എന്നാല്‍ തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഇവ ബിഎസ്‌എന്‍എല്‍ നമ്ബറുകളാണെന്ന് കണ്ടെത്തിയിരുന്നു. സിമ്മിന്റെ ഉടമ എഴുപതുകാരനായ ചലപതിയെന്ന ആള്‍ ആനിന്നു കണ്ടെത്തി. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല.
ജെസ്നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്നയുടെ മുഖം പതിഞ്ഞിട്ടില്ല. ആശ്രമത്തില്‍ ജെസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്നയെ കണ്ടതായി ഓര്‍മ്മയില്ല.
ജെസ്ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്നയ്ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.
https://www.facebook.com/Malayalivartha

























