സ്വകാര്യ കോളേജിനായി ലോ കോളേജ് വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു എന്ന് ആരോപണം; സംഘടനാ നേതാവ് പ്രതികൂട്ടിൽ

സ്വകാര്യ കോളേജിനായി ലോകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറച്ചസംഭവത്തില്‍ ഇടത് സര്‍വ്വീസ് സംഘടനാ നേതാവ് പ്രതിക്കൂട്ടില്‍. സ്വകാര്യ ലോകോളേജിനെ സഹായിക്കുന്നതിനായി ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് മനപൂര്‍വ്വം കുറച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.2016 ല്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ മാര്‍ക്കില്‍ സംശയമുണ്ടെന്ന പരാതിയുമായി സര്‍വ്വകലാശാലയെ സമീപിച്ചത്.പിന്നീട് പരാതി ഹൈക്കോടതിയിലെത്തുകയായിരുന്നു.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍വ്വകലാശാലയില്‍ ഉത്തരകടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിനയച്ചത്. പുനര്‍ മൂല്യനിര്‍ണ്ണയത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് കൂടുകയായിരുന്നു. 12 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുപത് ശതമാനത്തിലധികമാണ് മാര്‍ക്ക് വര്‍ദ്ധിച്ചത്. വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസ് ആദ്യം പരിശോധിച്ചത് തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ അധ്യാപകനായിരുന്നു.പിന്നീട് പുനര്‍ മൂല്യനിര്‍ണ്ണയത്തിന് നല്‍കിയപ്പോള്‍ തൃശ്ശൂര്‍ ലോ കോളേജിലെ അധ്യാപകനായിരുന്നു പേപ്പര്‍ നോക്കിയത്. പിന്നീട് ഹൈക്കോടതി ഉത്തരവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ മാര്‍ക്കില്‍ വന്ന വ്യത്യാസത്തോടെ പരീക്ഷാ ഫലത്തില്‍ അട്ടിമറി നടന്നെന്ന് സര്‍വ്വകലാശാലതന്നെ തിരിച്ചറിയുകയായിരുന്നു.
നേരത്തെയും തലസ്ഥാനത്തെ സ്വകാര്യ ലോ കോളേജിനെതിരെ ഭൂമികയ്യേറ്റം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകോളേജിലും പല അധ്യാപകര്‍ക്കും സ്വകാജുമായി ബന്ധമുണ്ടായിരുന്നു. മാര്‍ക്ക് തിരുത്തിയ സംഭവത്തില്‍ ഇടത് സര്‍വ്വീസ് സംഘടനയായ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി തന്നെയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. സംസ്ഥാനത്തെ സിപിഎം സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി സ്വകാര്യ കോളേജ് ഉടമയ്ക്ക് അടുത്ത ബന്ധമാണുള്ളത്.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേപ്പര്‍ ആദ്യം മൂല്യ നിര്‍ണ്ണയം നടത്തിയ അധ്യാപകന് സ്വകാര്യ ലോകോളേജുമായി ബന്ധമുണ്ടായിരുന്നു. കെജിഒഎ ഭാരവാഹിയായ ഇദ്ദേഹത്തെ ലോ കോളേജ് പ്രിന്‍സിപ്പല്‍ ആക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്്്.നേരത്തെയും വിദ്യാര്‍ത്ഥികളോട് രാഷ്ട്രീയപരമായി പെരുമാറുന്നെന്ന ആരോപണം ഈ അധ്യാപകനെതിരെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























