മാൾ ഓഫ് ട്രാവന്‍കൂറിന് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ അനുമതി നൽകിയിട്ടില്ല; പാര്‍ക്കിംഗ് ഫീസ് എന്ന പേരിൽ അനധികൃതമായി പണപ്പിരിപ്പ് നടത്തുന്നതായി മലയാളി വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

മാള്‍ ഓഫ് ട്രാവന്‍കൂറിന് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭ,പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും നഗരസഭ വ്യക്തമാക്കി. അതേസമയം പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് മാള്‍ ഓഫ് ട്രാവന്‍കൂറിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും നഗരസഭ പറയുന്നു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നഗരസഭ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. നേരത്തെ മാള്‍ ഓഫ് ട്രാവന്‍ കൂര്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്ന വിധത്തിലാണ് നഗരസഭയുടെ നിലപാട്. ഇനി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിന്ന് കാണേണ്ട കാര്യമാണ്.
https://www.facebook.com/Malayalivartha

























