കാമഭ്രാന്ത് പത്തുവയസ് തികയാത്ത കുഞ്ഞിനോടും ; സിനിമാ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി മൊയ്തീന്‍ കുട്ടി പോലീസ് കസ്റ്റഡിയിൽ

മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി മൊയ്തീന്‍ കുട്ടി അറസ്റ്റിൽ. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏപ്രില്‍ 16നാണ് സംഭവം.
തിയേറ്ററില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന കൊച്ചു പെണ്‍കുട്ടിയോടാണ് ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. ഈ കുട്ടിയുടെ സമീപത്ത് തന്നെയായി സ്ത്രീയും ഇരിക്കുന്നുണ്ട്. ഇവര്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. കുട്ടിയെ സിനിമ തീരുംവരെ ഏതാണ്ട് രണ്ടര മണിക്കൂറോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്.കെഎല്‍ 46 ജി 240 എന്ന നമ്പര്‍ ബെന്‍സ് കാറില്‍ വന്ന മധ്യവയസ്‌കനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha

























