പ്രാകൃതവും ക്രൂരവുമായ ഈ പ്രവൃത്തിക്ക് എന്നാണ് അവസാനം ഉണ്ടാവുക ; കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് കവിയിത്രി സുഗതകുമാരി

എടപ്പാളില്‍ തീയറ്ററിനകത്ത് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ രോക്ഷത്തോടെ പ്രതികരിച്ച് കവിയിത്രി സുഗതകുമാരി. പ്രാകൃതവും ക്രൂരവുമായ ഈ പ്രവൃത്തിക്ക് എന്നാണ് അവസാനമെന്ന് ചോദിച്ച ടീച്ചര്‍, ഇക്കൂട്ടര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ സമൂഹത്തില്‍ എപ്പോഴും മാന്യന്മാരായി നടിക്കും.
കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വര്‍ഗത്തിന് അതികഠിനമായ ശിക്ഷ തന്നെ നല്‍കണം. ലഹരിയാണ് ഇത്തരക്കാര്‍ക്ക് പ്രചോദനം എന്നായിരുന്നു കരുതിയത്. അതുമാത്രമല്ല, ഇന്റര്‍നെറ്റും വലിയ തോതില്‍ സെക്‌സും വയലന്‍സും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറിയ ആളുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പ്രാകൃത പ്രവൃത്തിയുടെ കെണിയില്‍ പെട്ടുകഴിഞ്ഞു.
ഏത് കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നാലും ആളൂരുമാര്‍ പറന്നുവരുമെന്നും സുഗതകുമാരി പറഞ്ഞു. കുട്ടികളെ പീഡിപ്പിച്ചാല്‍ അവര്‍ക്ക് വേണ്ടി വാദിക്കരുതെന്ന് വക്കീലന്മാര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























