Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഫസല്‍ വധക്കേസില്‍ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം

12 MAY 2018 08:04 PM IST
മലയാളി വാര്‍ത്ത

ഫസല്‍ വധക്കേസില്‍ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫസല്‍ കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അന്വേഷണ സംഘം ആരോപണ വിധേയനായ കൊടിയേരി ബാലകൃണനെയും അന്വേഷണ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

'പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായത് മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധികേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു.
എല്ലാ കൊലപാതകങ്ങളിലും പൊലീസ് സംശയത്തിന്റെ നിഴലിലാണ്. ഇതിനുള്ള തെളിവാണ് കൊലയ്ക്ക് ഇരയാകുന്നവരുടെ ബന്ധുക്കളും നാട്ടുകാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വ്യാപകമായി കോടതിയേയും കേന്ദ്രഗവണ്‍മെന്റിനേയും സമീപിക്കുന്നത്. നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോധ്യമാണ് ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്. പലകേസ്സുകളിലും ഡെമ്മികളെ പ്രതികളാക്കി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ ദൃഷ്ടിയില്‍ നിന്നും മറയ്ക്കുന്നു,' കുമ്മനം പറഞ്ഞു.

സിപിഐഎം കാരാണ് പ്രതികളാക്കുന്നതെങ്കില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി പ്രതികളെ മോചിപ്പിക്കുന്നത് തുടര്‍ക്കഥയാവുകാണെന്നും കുമ്മനം ആരോപിച്ചു. സിപിഐഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളായ യുവാക്കളെ പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു. ജയിലുകള്‍ കുറ്റവാളികളായ സഖാക്കളുടെ സുഖവാസ കേന്ദ്രമാവുകയാണ്. അവിടെ ഇന്ന് സ്മാര്‍ട്ട് ഫോണും ലഹരിവസ്തുക്കളും മദ്യവും സുലഭമാണ്. പലരാഷ്ട്ട്രീയകൊലപാതകങ്ങളുടേയും സൂത്രധാരത്വം വഹിക്കുന്നത് തടവറയില്‍ കഴിയുന്ന കൃത്യങ്ങളിലെ പരിചയ സമ്ബന്നരാണ്. സിഐടിയുപോലെ പൊലീസ് സേനയും സിപിഐഎമ്മിന്റെ പോഷകസംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. സെല്‍ ഭരണമാണ് പൊലീസ് സ്റ്റേഷനുകളില്‍. ചുവന്ന ഷര്‍ട്ട് ധരിച്ച്‌ റെഡ് വാളന്റിയന്മാരുടെ വേഷത്തിലാണ് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഒരു പറ്റം പൊലീസുകാര്‍ പങ്കെടുത്തതെന്നും, പൊലീസ് ഇന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരല്ല പാര്‍ട്ടിയുടെ ദൗത്യവാഹകരാണെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends