അമ്മയ്‌ക്കെതിരെ കേസേടുക്കണം, തന്റെ ദേഹത്ത് കൈക്രിയ നടത്തിയതില്‍ പരാതിയില്ലെന്നും മകളെ ഉപദ്രവിക്കന്നത് കണ്ടില്ലന്നും വീട്ടമ്മ

എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍. അമ്മയുടെ ഒത്താശയോടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും, പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി.
സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം.
തന്റെ ദേഹത്ത് കൈക്രിയ നടത്തിയതില്‍ പരാതിയില്ലെന്നും മകളെ ഉപദ്രവിക്കന്നത് കണ്ടില്ലന്നും വീട്ടമ്മ. മലപ്പുറത്തെ തിയേറ്റര്‍ പീഡനത്തില്‍ ബാലികയെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കുട്ടിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടമ്മയെ വിശദമായി വീണ്ടും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ മുമ്ബും ഇയാള്‍ പീഡിപ്പിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ മൊഴി യും വിശദമായി പൊലീസ് പരിശോധിക്കും. അതിന് ശേഷമാകും അമ്മയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക
https://www.facebook.com/Malayalivartha






















