സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും; തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത് തെറ്റാണെന്നും അതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് തിരുവഞ്ചൂരിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശം. തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്. 33 കേസുകളില്‍ പ്രതിയായ സരിതയെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിസ്തരിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി കോടതിയെ അറിയിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ കമ്മീഷന് രൂപം നല്‍കാനാണ് അന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് വാദം നടത്തിയത്.
https://www.facebook.com/Malayalivartha

























