ഇടുക്കി കല്ലാര്‍ ഡാം അറ്റകുറ്റ പണികള്‍ക്കായി തുറന്നു

ഇടുക്കി കല്ലാര്‍ ഡൈവേര്ഷന് ഡാം അറ്റകുറ്റപ്പണികള്‍ക്കായി തുറന്നു. നാട്ടുകാര്‍ക്ക് ചാകര. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെ രാവിലെയാണ് കല്ലാര്‍ ഡാം തുറന്നത്. മുന്‍കൂട്ടി അറിയിപ്പുലഭിച്ചതിനാല് മീന്‍ പിടിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. രാവിലെ ഒന്‍പതോടെ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ചെറുതായി തുറക്കുകയായിരുന്നു. ഡാമില്‍ വെള്ളം കൂടുതലായി ഉള്ളതിനാലാണ് ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഡാമിലെ വെള്ളം തുറന്നുവിടുന്നതിനു മുന്‍പുതന്നെ പ്രദേശവാസികള്‍ വലയും ചാക്കും പാത്രങ്ങളുമായി മീന്‍പിടിക്കുന്നതിന് എത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് താഴ്ന്നതനുസരിച്ച് നൂറുകണക്കിന് ആളുകളാണ് ഡാമിലിറങ്ങി മീന്‍ പിടിച്ചത്. ഗോള്‍ഡ് ഫിഷ്, ചേറ്മീന്, മുഷി, സിലോപ്പിയ തുടങ്ങി നിരവധി ഇനങ്ങളില്‍പെട്ട മീനുകളെ ഇവര്‍ക്ക് ലഭിച്ചു.
ചേറിലും കാടുപടലങ്ങള്ക്കിടയിലും ചേര്ന്നിരുന്നവയെ വാക്കത്തി ഉപയോഗിച്ചും കൈകൊണ്ടും പിടിക്കുകയായിരുന്നു. മൂന്നും നാലും കിലോ തൂക്കമുള്ള ചേറുമീനുകള് ധാരാളമായി ലഭിച്ചു. ചെറുമത്സ്യങ്ങള്‍ കൂടുതലായും വലകളിലാണ് കുടുങ്ങിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മീന്‍ പിടുത്തക്കാരുടെ എണ്ണവും കൂടിയിരുന്നു. ഡാം തുറക്കുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ കട്ടപ്പന ഉള്‍പ്പടെയുള്ള പ്രദേശത്തുനിന്നുപോലും യുവാക്കള്‍ അടങ്ങിയ സംഘം എത്തിയിരുന്നു.
ഇടയ്ക്ക് വൈദ്യുതിബന്ധം നിലച്ചതിനാല്‍ മനുഷ്യപ്രയത്നം ഉപയോഗിച്ചാണ് ഷട്ടറുകള്‍ തുറന്നത്. പെയിന്റിംഗ് ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായി തുറന്ന ഡാം ജൂണ്‍ മാസത്തിനുമുന്പ് അടയ്ക്കും.
https://www.facebook.com/Malayalivartha
























