സുനന്ദയും ശശിതരൂരും തമ്മിലുള്ള ഭിന്നിപ്പ് തെളിയിക്കാന്‍ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചു ; മനശാസ്ത്ര അവലോകനത്തിൽ വീട്ടുജോലിക്കാരുൾപ്പെടെ അഞ്ചുപേർ

കോൺഗ്രസ് എംപി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തൽ. ശശിതരൂരിനു സുനന്ദ പുഷ്‌കറുമായി മരിക്കുന്നതിന് മുന്‍പ് വരെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതെന്ന് തെളിയിച്ചത് മനശാസ്ത്ര അവലോകന റിപ്പോര്‍റ്റിന്റെ അടിസ്ഥാനത്തിൽ. എംപിയുടെയും അവരുടെ വീട്ടിലെ ജോലിക്കാരുടെ അടക്കം അഞ്ചുപേരുടെ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട് പോലീസ് ശേഖരിച്ചു.
തിങ്കളാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിഷാദരോഗത്തിനുള്ള ഗുളിക അമിതമായി അകത്തുചെന്നതായിരുന്നു സുനന്ദയുടെ മരണകാരണം. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന് പോലീസ് നിഗമനം.
മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിക്കില്ലയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, വൈദ്യപരിശോധനാ റിപ്പോര്‍ട്ട്, സാക്ഷിമൊഴികള്‍, ഫോണ്‍ മെസേജുകള്‍ എന്നിവയെ മനശാസ്്ത്ര അവലോകന റിപ്പോര്‍ട്ട് പിന്താങ്ങുമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























