കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍; സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടുതുടങ്ങിയപ്പോൾ ഒടുവിൽ ഫേസ്‌ബുക്ക് ഹാക്ക് ചെയ്യപെട്ടുവെന്ന് വിശദീകരണം

എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് എന്ന് പരസ്യ പ്രഖ്യാപനം നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ വിശദീകരണവുമായി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ആ പോസ്റ്റുകളൊന്നും ഇട്ടതെന്നുമാണ് അമലിന്റെ വിശദീകരണം.
കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിടുകയും, തന്റെ വോട്ടും പിന്തുണയും ബിജെപിക്കാണെന്ന് കുറിപ്പിടുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. അമല്‍ ഉണ്ണിത്താനാണ് അച്ഛന്‍ കോണ്‍ഗ്രസിനും താന്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെ പിന്തുണച്ചും പ്രതിഷേധം അറിയിച്ചും നിരവധി പേര്‍ രംഗത്തെത്തി.

വോട്ടവകാശം പോലുമില്ലാത്ത ഞാന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ടു ചെയ്യേണ്ടതെന്നും അമല്‍ വിശദീകരണ പോസ്റ്റില്‍ ചോദിക്കുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കല്ലെറിയേണ്ട കാര്യമില്ലെന്നും അമല്‍ പറയുന്നു.
സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഇതിനിടെയാണ് തന്റെ എഫ്‌ഐ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന പുതുവാദവുമായി അമല്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.

https://www.facebook.com/Malayalivartha
























