കുട്ടികൾക്കായി ഒരുക്കിയ ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി; മേള ആസ്വദിക്കാൻ കുട്ടി താരങ്ങളും എത്തി

കുട്ടികളുടെ ചലചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. സിനിമാ പ്രേമികളായ കുട്ടികൾക്കൊപ്പം കുട്ടി താരങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു. തിരുവനന്തപുരം കൈരളി തിയറ്ററിൽ ഒരുക്കിയ "മീറ്റ് ദി സെലിബ്രിറ്റി" യുടെ ഭാഗമായി നിരവധി കുട്ടി താരങ്ങളാണ് എത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ബാല താരമായി വളർന്ന് നിരവധി സിനിമളിൽ നായികയുമായ അമ്മയുമായി അഭിനയിച്ച സനുഷയും അനിയൻ സനൂപും പങ്കെടുത്തു. ചലച്ചിത്ര മേള ശ്രദ്ധേയമാകുന്നത് ഒരേ മനസുള്ള കുട്ടികളുടെ കൂട്ടായ പരിശ്രമമാണെന്ന് സനുഷ മലയാളി വാർത്തയോട് പറഞ്ഞു.
പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ഇവിടത്തെ കാഴ്ചകളും അനുഭവവും നൽകുന്നതെന്ന് ബാല താരമായ സനൂപും കൂട്ടിച്ചേർത്തു. വേദിയിലേക്ക് കയറുന്നതിനു മുൻപ് കാഴ്ചക്കാരോടൊപ്പം മാറി നിന്ന ബേബി അനിഖ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല എന്നാൽ സംഘടകർ പെരുവിളിച്ചപ്പോൾ സമീപത്തു നിക്കുന്നയാളെ പല കുട്ടികളും ശ്രദ്ധിച്ചത് പിന്നൊരുത്സവമായിരുന്നു . ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾ താരമായി ഉത്തരം പറയാം പെടാപാട് പെട്ട് താരങ്ങളും .
കുട്ടികൾക്ക് നാല് സന്ദേശങ്ങൾ നൽകുന്ന ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നും അത് മൂലം യാതൊരു വിധത്തിൽ വഴി തെറ്റാണ് കുട്ടികളെ അനുവദിക്കാൻ പാടില്ല എന്നും നൂറ്റിയൊന്ന് ചോദ്യങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച മിനോൺ മലയാളിവർത്തയോട് പറഞ്ഞു. പിന്നീടാണ് പുലിമുരുഗനിലൂടെ ശ്രദ്ധേയമായ അജ്ജാസ് വേദിയെ കിഴടക്കിയത്. മോഹൻലാലിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു അജ്ജാസിനു നേരിടേണ്ടി വന്നത്. പുലിമുരുകനിലെ അഭിനയം ജീവിതത്തിലെ നല്ല മുഹൂർത്തം ആയിരുന്നു എന്നതാണ് അജ്ജാസിന്റെ കാഴ്ചപ്പാട്.
കുട്ടികൾ കു മാത്രമായി ഒരു സിനിമ നിര്മിക്കുവാണെങ്കിൽ തന്നതിൽ അഭിനയിക്കും എന്നും അങ്ങനെ കുട്ടികൾ നല്ലൊരു മാതൃക ആക്കണം എന്നുമാണ് അജ്ജാസിന്റെ ആഗ്രഹം. വ്യത്യസ്തവും ശ്രദ്ധേയവുമായ അനുഭവം പകർന്നു നൽകുന്ന കലാവിരുന്നുകളാണ് ചലച്ചിത്രോത്സവങ്ങൾ.
രണ്ടായിരത്തോളം കുട്ടികളാണ് തലസ്ഥാന എത്തിയിട്ടുള്ളത്. എല്ലാവരെയും കൃത്യമായി നിരീക്ഷിക്കുനുണ്ട് . ഇക്കൂട്ടത്തിൽ ആദ്യമായി വലിയ സ്‌ക്രീനിൽ സിനിമ കാണാൻ അവസരം ലഭിച്ച ആദിവാസി കുട്ടികളും ഉണ്ട് ഏതായാലും ഇത്ര,എം ഒരു മേള വരും നാളുകളിൽ കുട്ടികൾക്ക് സിനിമയിലേക്കുള്ള ദൂരം കുറയ്ക്കുമെന്ന് കേരളം ശിശു ക്ഷേമ സമിതി ജനറൽ സെക്രട്രി എസ്. പി .ദീപക് മലയാളി വാർത്തയോട് പറഞ്ഞു .
https://www.facebook.com/Malayalivartha
























