ഭർത്താവിനെയും നൊന്ത്പെറ്റ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അവിവാഹിതനായ യുവാവിനൊപ്പം കൂടി പിന്നെ സംഭവിച്ചത് മറ്റൊന്ന്; പാരിപ്പള്ളിയില്‍ മദ്യത്തിനൊപ്പം ആസിഡ് കലര്‍ത്തി മരിച്ച നിലയിൽ രമണിയെയും അശോകനെയും കണ്ടെത്തി... നാല് മാസം മാത്രം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യത്തിൽ ദുരൂഹതകൾ ഏറുന്നു

പാരിപ്പള്ളി ചെന്തിപ്പിൽ കോളനിയിൽ അശോകൻ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്. റബർവെട്ട് തൊഴിലാളിയായ അശോകൻ അവിവാഹിതനാണ്. ഇയാളുടെ ബന്ധുവാണ് രമണി. ഇവർക്ക്ഭർത്താവും മക്കളുമുണ്ട്. അവരെ ഉപേക്ഷിച്ചശേഷം കഴിഞ്ഞ നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. റബർവെട്ടുന്ന പുരയിടത്തിൽ വച്ചാണ് ഇരുവരും ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചത്.
തുടർന്ന് അശോകൻ രാത്രിയിൽ ആസിഡ് കഴിച്ചവിവരം അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകൻ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്.
https://www.facebook.com/Malayalivartha
























