എന്റെ സിനിമ ഹിറ്റായി നിന്റേത് പൊട്ടി പാളീസായി എന്നൊക്കെ പറഞ്ഞ് അടിപിടി കൂടാനൊന്നും ഞങ്ങളില്ല ; സനൂപ് വിമര്‍ശനത്തിന്റെ ആശാനാണെന്ന് സനൂഷ

' ദേ ഇവനുണ്ടല്ലോ വിമര്‍ശനത്തിന്റെ ആശാനാ... എന്നെ കുറ്റംപറയാന്‍ ഇവന്‍ നോക്കിയിരിക്കാ' നടി സനൂഷ അനുജനും ബാലതാരവുമായ സനൂപിനെ ചൂണ്ടി പറഞ്ഞപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടിയും ചിരിയും. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്റര്‍ കോംപ്ലക്‌സില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഹോദരങ്ങള്‍. രണ്ട് പേരുടെയും സിനിമകള്‍ കണ്ടിട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എന്റെ സിനിമ ഹിറ്റായി നിന്റേത് പൊട്ടി പാളീസായി എന്നൊക്കെ പറഞ്ഞ് അടിപിടി കൂടാറില്ലെന്നും ഇരുവരും പറഞ്ഞു.
കുട്ടികളുടെ ചലച്ചിത്രമേളയില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ട്, മേളയില്‍ ഞങ്ങടെ രണ്ട് പേരുടെയും സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ സങ്കടമുണ്ടെന്നും സനൂഷ പറഞ്ഞു. മുമ്പും പല ചലച്ചിത്രമേളകളിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിംഗിന്റെ തിരക്കും ക്ലാസും കാരണം പങ്കെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ഭാവിയില്‍ മറ്റെന്തെങ്കിലും ജോലി ചെയ്യാനാണോ അഭിനയം തുടരാനാണോ ആഗ്രഹമെന്ന് ഒരു കുട്ടി ഡെലിഗേറ്റിന് സംശയം, ഇപ്പോള്‍ സിവില്‍ സര്‍വ്വീസിന്റെ കോച്ചിംഗിന് പോവുകയാണെന്ന് സനൂഷ പറഞ്ഞു. ജോലി കിട്ടിയാലും അഭിനയിക്കാന്‍ സമയം കണ്ടെത്തുമെന്നും സനൂഷ പറഞ്ഞപ്പോള്‍ മറ്റൊരു കുട്ടിക്ക് മഞ്ജുവാര്യരുമൊത്തുള്ള അഭിനയത്തെ കുറിച്ച് അറിയണമെന്ന് ആഗ്രഹം. ഞാനല്ല ഇവനാണ് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതെന്ന് പറഞ്ഞ് സനൂഷ അനുജന് മൈക്ക് കൈമാറി. മഞ്ജുവാര്യര്‍ നല്ല കൂളാണ്, അഭിനയിക്കും മുമ്പ് ഇങ്ങിനെ ചെയ്താല്‍ നന്നാവും എന്നൊക്കെ കാണിച്ച് തരും. നമ്മടെ കൂടെ ചിരിച്ച് കളിച്ച് നിന്നിട്ട് കരയുന്ന സീനിലൊക്കെ നമ്മളെ അമ്പരിപ്പിക്കുമെന്ന് സനൂപ് പറഞ്ഞു.
ദേശീയ അവാര്‍ഡ് വിവാദമായല്ലോ? നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്നോ ഒരു കുട്ടിയുടെ കുഴപ്പിക്കുന്ന ചോദ്യം കേട്ട് സനൂഷ ദൈവമേ എന്ന് വിളിച്ചു. നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് സന്തോഷമുള്ള കാര്യമല്ലേ എന്ന് പറഞ്ഞ് സനൂഷ ചിരിച്ചു. ബാലരാതമായി അഭിനയിക്കുന്നതാണോ , നായികയാകുന്നതാണോ ഇഷ്ടം എന്ന് മറ്റൊരു ചോദ്യം, ബാലതാരമായി അഭിനയിക്കുമ്പോ ടെന്‍ഷനില്ല. ഒരുപാട് ചിന്തിക്കണ്ട. നായികയാകുമ്പോ അങ്ങനെയല്ല. ഒരുപാട് ആലോചിക്കണം. കഥ തെരഞ്ഞെടുക്കണം സനൂഷ പറഞ്ഞു. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ മമ്മൂട്ടിയുമൊത്തുള്ള അഭിനയത്തെ കുറിച്ച് അറിയണമെന്ന് ഒരു കുഞ്ഞു കൂട്ടുകാരി സനൂപിനോട് ചോദിച്ചു. മമ്മുക്ക നല്ല ജോളിയാണ്. സെറ്റിലെപ്പോഴും തമാശയൊക്കെ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കും. അതുകൊണ്ട് അഭിനയിക്കുമ്പോ ടെന്‍ഷനുണ്ടാവില്ല.
കുട്ടികളുടെ സിനിമ നിര്‍മിക്കുമോ എന്ന ചോദ്യം കേട്ട് സനൂഷ അമ്പരന്നു. ചില്‍ഡ്രന്‍സ് സിനിമയ്ക്ക് നല്ല കഥവേണം. ഭാവിയില്‍ ഒരു പക്ഷെ, അങ്ങനെയൊരു സിനിമ നിര്‍മ്മിച്ചേക്കും. മൂന്ന് വയസ് മുതല്‍ സിനിമയില്‍ എത്തിയതാണ് സനൂഷ. സനൂപും ചെറുപ്പത്തിലേ സിനിമയിലെത്തി. ഇരുവര്‍ക്കും സിനിമ തന്നെയാണ് പാഷന്‍.

അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്റര്‍ കോംപ്ലക്‌സില്‍ നടന്ന മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സഹോദരങ്ങളായ സനൂഷയും സനൂപും സംസാരിക്കുന്നു
https://www.facebook.com/Malayalivartha
























