Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സഹോദരനെ കൊന്നവർക്കെതിരെ വികാര നിർഭരമായ ഒരു കത്ത്; ഇരുപത്തി മൂന്ന് വർഷം മുൻപ് കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ നീതി തേടി സഹോദരൻ

16 MAY 2018 06:14 PM IST
മലയാളി വാര്‍ത്ത

ഇരുപത്തി മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ നീതി തേടി സഹോദരൻ. എടവണ്ണ ഒതായി അങ്ങാടിയില്‍ വെച്ച്‌ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് നേതാവ് മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാക്കാണ് നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. വൈകാരികമായ കത്തയച്ചും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഹോദരനെ കൊന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കണ്‍മുന്നില്‍ പട്ടാപ്പകല്‍ തന്റെ സഹോദരനെ കൊല്ലിച്ചത് പി.വി അന്‍വര്‍ ആണെന്നും ഇപ്പോള്‍ നിലമ്പൂർ എം.എല്‍.എ ആയ അന്‍വറിനെയും ഒളിവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രണ്ട് സഹോദരി പുത്രന്‍മാരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും റസാക്ക് ആരോപിക്കുന്നു.

ഒന്നാം സാക്ഷി കൂറുമാറിയതും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയുമാണ് അന്ന് അന്‍വര്‍ രക്ഷപ്പെടാന്‍ കാരണമെന്നും എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തയച്ചതെന്നും അബ്ദുള്‍ റസാക്ക് വ്യക്തമാക്കി.

ഇനി ഇതുപോലെ ഒരാളും ഇവരുടെ ക്രൂരതയ്ക്ക് ഇരയാകരുതെന്നും കേസിൽ അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെ പ്രതീക്ഷയോടെയാണ് തങ്ങളുടെ കുടുംബം നോക്കികാണുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ് ബുക്ക് പോസ്റ്റ്

ബഹു.മുഖ്യമന്ത്രി . . ഇനി ഒരു മരണം ഈ എം.എല്‍.എയുടെ പ്രേരണയില്‍ ഉണ്ടാകരുത്. കണ്‍മുന്നില്‍ കൂടപ്പിറപ്പിനെ കുത്തികൊല്ലുന്നത് കണ്ടു നില്‍ക്കേണ്ടിവന്ന ഒരു സഹോദരന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ്.

ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന എന്റെ സഹോദരന്‍ മനാഫിനെ പട്ടാപ്പകല്‍ കൊലക്കത്തിക്ക് ഇരയാക്കിയിട്ട് 23 വര്‍ഷം പിന്നിട്ടിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. മനസാമാധാനത്തോടെ ഉറങ്ങാന്‍പോലും കഴിയാത്ത 23 വര്‍ഷം.
എല്ലാറ്റിനും നേതൃത്വം നല്‍കിയ പി.വി അന്‍വര്‍ ഇപ്പോള്‍ എം.എല്‍.എ ആയിട്ടും ക്രിമിനല്‍ പ്രവര്‍ത്തി തുടരുന്നതിലാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കും പൊതു സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുന്നത്.

ഇനി ഒരു മാനാഫുമാരും ഇയാളുടെ രോഷത്തിന് ഇരയാകരുത്. അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെ പ്രതീക്ഷയോടെയാണ് ഞങ്ങളെ കുടുംബം നോക്കി കാണുന്നത്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി ഒതായി അങ്ങാടിയില്‍ ഓട്ടോ ഓടിച്ചാണ് എന്റെ ഇക്കാക്ക ഞങ്ങളെ കുടുംബം പോറ്റിയത്. ബാപ്പയുടെ സഹോദരീ ഭര്‍ത്താവായിരുന്ന സി.പി.എമ്മിന്റെ എടവണ്ണ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉണ്ണി മുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി അന്‍വര്‍ ഗുണ്ടാസംഘത്തെ ഇപയോഗിച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനെ ചെറുത്ത ഉണ്ണി മുഹമ്മദിനെ ഓട്ടോ തടഞ്ഞ് വെച്ച്‌ മര്‍ദ്ദിക്കുന്നത് തടഞ്ഞതിലെ പകതീര്‍ക്കാനാണ് 1995 ഏപ്രില്‍ 13ന് മനാഫിനെ നടുറോഡിലിട്ട് കുത്തികൊന്നത്. വീട്ടിലെത്തി എന്റെ ഉമ്മയെയും സഹോദരനെയും സഹോദരിമാരെയും അന്‍വറും സംഘവും മര്‍ദ്ദിച്ച ശേഷം കൊലവിളി നടത്തി മനാഫിനെ തേടി പോവുകയായിരുന്നു. വീട്ടില്‍ക്കയറി അക്രമം നടത്തിയതറിഞ്ഞ് ഓട്ടോയുമായി അങ്ങാടിയിലേക്കു വരുന്നതിനിടെയാണ് ഓട്ടോ തടഞ്ഞ് മനാഫിനെ ഉപ്പയുടെയും എന്റെയും കണ്‍മുന്നിലിട്ട് കുത്തിയും മര്‍ദ്ദിച്ചും കൊന്നത്. ജീപ്പ് ഡ്രൈവറായിരുന്ന ഞാന്‍ ജീപ്പ് നിര്‍ത്തി ഓടി വരുന്നതിനിടെയാണ് ഈ ക്രൂരത കണ്ടത്.

പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി.ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ ശരിക്കും വിസ്തരിച്ച്‌ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്ത് വീണ്ടും അന്‍വറിനെ സഹായിക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.

മാത്രമല്ല കേസില്‍ ഇപ്പോഴും പ്രതികളായി വിദേശത്ത് ഒളിവില്‍ കഴിയുന്ന നിലമ്ബൂര്‍ എം.എല്‍.എ അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്‍മാരെ പിടികൂടുന്നതിനായി അടിയന്തര നടപടികളും സ്വീകരിക്കണം. അല്ലെങ്കില്‍ വീണ്ടും അന്‍വറും സംഘവും ക്രൂരത ആവര്‍ത്തിക്കും. അതിന് സര്‍ക്കാര്‍ ദയവ് ചെയ്ത് കൂട്ടുനില്‍ക്കരുത്. കൂടപ്പിറപ്പ് നഷ്ടപ്പെട്ട സഹോദരന്റെ അപേക്ഷയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (20 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (11 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

Malayali Vartha Recommends