വരാപ്പുഴ കസ്റ്റഡിമരണം കേസ്... സസ്‌പെന്‍ഷനിലായ റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരേ കടുത്ത നടപടിയിലേക്കാണു ക്രൈംബ്രാഞ്ച് അന്വേഷണസംഘം നീങ്ങുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നാലരമണിക്കൂറാണു കഴിഞ്ഞദിവസം എസ്.പിയെ ചോദ്യംചെയ്തത്. ഈ ആഴ്ചതന്നെ പ്രതിചേര്‍ക്കുമെന്നും അറസ്റ്റുണ്ടാകുമെന്നുമാണു വിവരം. ഇതുസംബന്ധിച്ചു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഉപദേശവും തേടിയിട്ടുണ്ട്.
ശ്രജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍, മുളന്തുരുത്തിയിലായിരുന്ന നാലു റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ കാവിവേഷത്തില്‍ എസ്.പി പറഞ്ഞുവിട്ടെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആരോപണവിധേയരെ കസ്റ്റഡിയിലെടുക്കുമ്‌ബോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും സ്ഥലത്തുണ്ടായിരുന്നില്ല.
യൂണിഫോമില്ലാത്തവരെ എന്തിനാണ് കേസന്വേഷിക്കാന്‍ വിട്ടതെന്ന ചോദ്യത്തിന് എസ്.പിക്കു മറുപടിയുണ്ടായിരുന്നില്ല. ശ്രീജിത്തിനെ പിടികൂടിയവര്‍ക്കു പ്രത്യേക പാരിതോഷികം നല്‍കാനും ജോര്‍ജ് തയാറെടുക്കുകയായിരുന്നു. കസ്റ്റഡി മരണത്തിനുശേഷം അറസ്റ്റ് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ എസ്.പി പ്രേരിപ്പിച്ചെന്നു ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും രഹസ്യമൊഴി നല്‍കിയതായിട്ടാണ് വിവരം.
https://www.facebook.com/Malayalivartha
























