തെന്മല പീഡന കേസില്‍ അമ്മയും കാമുകനും ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍

തെന്മലയില്‍ പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കുട്ടി വീട്ടില്‍ തിരികെയെത്തിയതോടെ അമ്മ കുട്ടിയേയും കൂട്ടി പരാതി പിന്‍വലിക്കാനായി തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കുപുറമേ വിതുര വിമലയില്‍ തളച്ചിറ തട്ടത്തില്‍വീട്ടില്‍ സജിയും അറസ്റ്റിലായി. നിരവധി കേസുകളില്‍ ബന്ധമുള്ള അജിത്, അയ്യപ്പന്‍, കറുപ്പസ്വാമി എന്നിവരെയും പോലീസ് തിരയുകയാണ്.
കേസിലെ പ്രതിയായ അജിത്ത് രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടുവര്‍ഷം മുന്‍പ് ആര്യങ്കാവ് ഫാമില്‍ ജോലിക്കെത്തിയ കുടുംബത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനാല്‍ ഉടമ പുറത്താക്കിയിരുന്നു. പിന്നീട് ഇവര്‍ പുളിയറയിലെ ശ്രീമൂലം പെരിയാര്‍ ഡാമിന്റെ പരിസരത്തുള്ള ഫാമില്‍ ജോലിക്കുകയറി. ഇവിടെവെച്ചും ചെങ്കോട്ടയില്‍ വെച്ചും പീഡനം നടന്നു.
ഇതില്‍ അമ്മയുടെയും ബന്ധുവിന്റെയും സഹായമുണ്ടായിരുന്നു. പ്രതികളുമായി ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ആദ്യം കുളിര്‍കാട് ഫാമിലേക്കും തുടര്‍ന്ന് പുളിയറ ഫാമിലേക്കും കൊണ്ടുപോയി തെളിവെടുത്തു. എല്ലായിടത്തും പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പ്രതികള്‍ മറുപടി പറയുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























