കേരളം എങ്ങനെ ഇങ്ങനെയായി ? പ്രതിസന്ധിക്ക് കാരണം മദ്യമല്ല... മുന്‍ ധനസെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളി വാര്‍ത്തയിലൂടെ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുളള കാര്യം മദ്യ വില്പനയിലുണ്ടായ നിയന്ത്രണമല്ലെന്ന് മുന്‍ ധനസെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സംസ്ഥാന സര്‍വ്വീസിലില്ലാത്ത ഉദ്യോഗസ്ഥന്‍ പക്ഷേ പേരുവെളിപ്പെടുത്താന്‍ തയ്യാറല്ല.
യൂഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ദിവസം മുതല്‍ സംസ്ഥാനത്ത് ചെലവുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് മുന്‍ ധനസെക്രട്ടറി പറയുന്നു. ഒരോ മന്ത്രി സഭായോഗത്തിലും അധിക തസ്തികകള്‍ സൃഷ്ടിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തന്നെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഇതു മിറക്കടക്കുന്നതിനായി ചെലവുകള്‍ കര്‍ശനമായി ചുരുക്കാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ധനവകുപ്പിലെത്തുന്ന ചിലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതുതായി തസ്തികകള്‍ അനുവദിക്കേണ്ട ഫയല്‍ വരുമ്പോള്‍ ധന വകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ധനമന്ത്രിയുടെ എതിര്‍പ്പ് ബന്ധപ്പെട്ട മന്ത്രിമാര്‍ മന്ത്രിസഭായോഗത്തിലെത്തിച്ച് മിറകടക്കും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടക്കാനുളള അധികാരം മന്ത്രിസഭയ്ക്കാണുളളത്. ഫലത്തില്‍ ധനവകുപ്പിനേയും മന്ത്രിയേയും സെക്രട്ടറിയേയും മന്ത്രിസഭ നോക്കുകുത്തിയാക്കുന്നു.
തൊഴില്‍ വകുപ്പിനുകീഴിലുളള ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കണുമെന്ന് ധനസെക്രട്ടറി മുന്നോട്ടുവെച്ച നിര്‍ദേശം നിര്‍ദയം തളളി. നിരവധി ക്ഷേമനിധി ബോര്‍ഡുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ജയിലില്‍ പണിയെടുക്കുന്നുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും പറയത്തക്ക പണിയോന്നുമില്ല. ഇവര്‍ക്കൊന്നും ക്ഷേമനിധി കൊണ്ട് ഒരു പ്രയോജനവുമില്ല.
ഫിഷറീസ് വകുപ്പിനുകീഴിലുളള ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇന്ദിരാ ആവാസയോജനയില്‍ നിന്നും പണമെടുക്കണുമെന്നായിരുന്നു ഒരു നിര്‍ദേശം. ഇത് കേന്ദ്രസര്‍ക്കാര്‍ ഫണ്ടാണ്. എന്നാല്‍ അതില്‍ നിന്നും പണം എടുക്കുന്നതിനുപകരം സംസ്ഥാന ഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നു. ഇതിനാല്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്. ഇക്കാര്യം ധനസെക്രട്ടറി എതിര്‍ക്കുമ്പോള്‍ ബന്ദപ്പെട്ട മന്ത്രി തന്റെ വീട്ടുകാര്യം പോലെയാണ് ഇതിനെയെടുക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടങ്ങള്‍ക്കെതിരേയും താന്‍ ഫയലുകളിലെഴുതിയതായി മുന്‍ ധനസെക്രട്ടറി പറയുന്നു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ചിലവിന്റെ കാര്യത്തില്‍ ഒരു ബോധവുമില്ല. അതിന്റെ തെളിവാണ് മുന്‍ ധനസെക്രട്ടറിയുടെ വെളപ്പെടുത്തല്‍. വീട്ടില്‍ ചെലവു ചെയ്യുന്നതുപോലെയാവണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും സെക്രട്ടറി പറയുന്നു. ചുരക്കത്തില്‍ ഇത്തരത്തിലൂടെ ഉമ്മന്‍ചാണ്ടി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിസന്ധി രൂക്ഷമാവുകയും സര്‍ക്കാര്‍ ഉദ്ദോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു ചേരുമെന്ന് മുന്‍ ധന സെക്രട്ടറി പറയുന്നു.
കേരളത്തില്‍ ധന സെക്രട്ടറിമാര്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാരണം ധന സെക്രട്ടറി വെറുമൊരു അലങ്കാര പദവി മാത്രമാണ്. കാരണം കേരളത്തില്‍ തീരുമാനമെടുക്കുന്നത് മന്ത്രിസഭയാണ്. സെക്രട്ടറിയടെ എതിര്‍പ്പിന് യാതൊരു വിലയുമില്ല. നികുതി കൃത്യമായി നല്‍കുന്നവര്‍ക്കുമേല്‍ കൂടുതല്‍ നികുതിഭാരം ഏര്‍പ്പെടുത്തുകയല്ല സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള മാര്‍ഗമെന്ന് മുന്‍ ധനസെക്രട്ടറി പറയുന്നു. സാധാരണക്കാര്‍ കൃത്യമായി നികുതി നല്‍കുന്നവരാണ്. നികുതി വര്‍ദ്ധനവ് ഇത്തരക്കാരെ മാത്രമേ ബാധിക്കുന്നുളളെന്നും മുന്‍ ധന സെക്രട്ടറി പറയുന്നു. വന്‍കിട കച്ചവടക്കാര്‍ നികുതി വെട്ടിക്കുമ്പോള്‍ അവരെ തൊടാനുളള ധൈര്യം സര്‍ക്കാരിനില്ലെന്നും മുന്‍ ധനസെക്രട്ടറി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha