പുകവലിക്കാരെയും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഇനി എക്‌സൈസും

പുകയില നിയന്ത്രണ നിയമം നടപ്പാക്കാനുള്ള അധികാരം എക്‌സൈസ് വകുപ്പിനു കൂടി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. നേരത്തെ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം, ഗസറ്റഡ് പദവിയിലുള്ള ഏതു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനും പൊതുസ്‌ഥലങ്ങളില്‍ പുകയില ഉപയോഗിക്കുന്നവരെ കസ്‌റ്റഡിയിലെടുക്കാന്‍ അധികാരമുണ്ടായിരുന്നു. എന്നാല്‍ ഇവരെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ.
കേസ് റജിസ്‌റ്റര്‍ ചെയ്യേണ്ടതു പോലീസുകാരായിരുന്നു. ഇനി എക്‌സൈസിനു പുകവലിക്കാരെ പിടിക്കുകയും കേസ് റജിസ്‌റ്റര്‍ ചെയ്യുകയുമാവാം. ഒപ്പം, ചട്ടവിരുദ്ധമായി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും ഇവ സൂക്ഷിച്ചുവയ്‌ക്കുന്നവര്‍ക്കെതിരെയും കേസ് എടുക്കാനുള്ള അധികാരവും ഇനി എക്‌സൈസിനുണ്ടാകും.
അതേസമയം, മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള അധികാരം ഇപ്പോഴും എക്‌സൈസ് വകുപ്പിനില്ല. വാഹനത്തില്‍ മദ്യം കടത്തുന്നുണ്ടെങ്കില്‍ പിടികൂടാനും കേസെടുക്കാനും കഴിയുമെങ്കിലും മദ്യപിച്ച ഡ്രൈവര്‍മാരെ പിടിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിന് അനുമതി തേടി എക്‌സൈസ് വകുപ്പു സമര്‍പ്പിച്ച നിയമഭേദഗതി ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha