കൂത്തുപറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു : നാല്‍പതോളം പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ നിര്‍മലഗിരി കോളെജ് ഇറക്കത്തിലായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന ബസും തലശേരിയില്‍ നിന്ന് ഇരിട്ടിയിലേക്കു പോയ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് ഒരു ബസില്‍ നിന്ന് പുക ഉയര്‍ന്നത് ഏറെനേരം പരിഭ്രാന്തി പരത്തി. ഇതിനെ തുടര്‍ന്ന് ബസിന്റെ എന്‍ജിന്‍ ടെര്‍മിനല്‍ ബന്ധവും, ഡീസല്‍ ബന്ധവും വേര്‍പെടുത്തി തീപിടുത്തം ഒഴിവാക്കി.
കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കൂത്തുപറമ്പ് താലുക്ക് ആശുപത്രിയിലും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha