കഞ്ചാവ് വില്‌പനക്കാരെക്കുറിച്ച് വിവരം പുറത്തു പറഞ്ഞ വിദ്യാര്‍ഥിക്ക് മര്‍ദനം

കഞ്ചാവ് വില്‌പന നടത്തുന്നുവെന്ന വിവരം പുറത്തു പറഞ്ഞ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ചു. കഞ്ചാവ് വില്‌പനസംഘത്തിലെ മൂന്നു പേരാണ് ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കിയത്. വള്ളികുന്നം കട്ടച്ചിറ സ്വദേശി വിഷ്‌ണുവിനെ മാരക പരുക്കുകളോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് കഞ്ചാവ് വില്‌പനക്കാരുടെ സംഘം ചൂരല്‍ക്കൊണ്ട് വിഷ്‌ണുവിന്റെ പുറത്തും തലയ്‌ക്കും അടിച്ചു പരുക്കേല്‌പിക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പ് കട്ടച്ചിറയില്‍ കഞ്ചാവ് വില്‌ക്കുന്നത് കണ്ടതായി വിഷ്‌ണു നാട്ടുകാരില്‍ ചിലരോടു പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha