സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കുമെന്ന് ഓട്ടോ-ടാക്‌സി സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌തു. യാത്രാ നിരക്ക് വര്‍ദ്ധനവ് പുതുക്കി നിശ്‌ചയിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടാണ് ഓട്ടോ-ടാക്‌സി പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.
യാത്രാനിരക്കു നിശ്‌ചയിക്കുന്നതു സംബന്ധിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു നടപ്പിലാക്കാമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, ഓട്ടോറിക്ഷയുടെ മിനിമം ദൂരത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള മിനിമം ചാര്‍ജ് വര്‍ധനയെന്ന ആശയം അംഗീകരിക്കാനാവില്ലെന്നു യൂണിയനുകള്‍ നിലപാടെടുത്തു. അതോടെയാണു യോഗം തീരുമാനമാകാതെ പിരിഞ്ഞത്. എന്നാല്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചാര്‍ജ് വര്‍ദ്ധനവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരം ആരംഭിക്കരുതെന്ന മന്ത്രിയുടെ അഭ്യര്‍ത്ഥനയും തള്ളിക്കൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha