വവ്വാലില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്; നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

നിപാ വൈറസ് പടര്‍ന്ന് വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചെങ്ങരോത്തെ മൂസയുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകളെയാണ്. ഇവയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച പുറത്തുവരുമെന്നും കേന്ദ്ര സംഘം അറിയിച്ചു.
പഴവര്‍ഗങ്ങള്‍ കഴിക്കുന്ന വവ്വാലുകളിലാണ് സാധാരണ വൈറസ് ബാധ കാണുന്നത്. കണ്ടെത്തിയ വവ്വാലുകളില്‍ വൈറസ് ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും കേന്ദ്ര സംഘം പറഞ്ഞു.
നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. 18 പേരുടെ രക്തസാബിള്‍ റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിച്ചതെന്നും ആറുപേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് രണ്ട് പേരുകൂടി രോഗം ബാധിച്ച് മരിച്ചതോടെ നിപ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ പുതിയാതായി ആര്‍ക്കും നിപാ ബാധ ഇല്ലെന്നതും ആശ്വാസമാണ്.
https://www.facebook.com/Malayalivartha