സമൂഹ മാധ്യമ ഹര്‍ത്താല്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസിലെ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളുടെ ജാമ്യാപേക്ഷ പൊലീസ് എതിര്‍ത്തിരുന്നു. എന്നാല്‍, പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണെന്നും പ്രതിഭാഗം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദിച്ചിരുന്നു.
അമര്‍നാഥ്, ശ്യാം എന്ന സുധീഷ്, അഖില്‍, ഗോകുല്‍, സിറില്‍.എം.ജി എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. നേരത്തേ ആറാം പ്രതി സൗരവിന് കോടതി ജാമ്യം നല്‍കിയിരുന്നു.
കശ്മിര്‍ ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമാണ് നടന്നത്. മലപ്പുറത്ത് നിന്ന് മാത്രം 130 പേരെ അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു
https://www.facebook.com/Malayalivartha