ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയോട് കൂറ് പുലര്‍ത്തുന്ന മുന്നണികള്‍ക്ക് വോട്ട് ചെയ്യുന്ന കാര്യം അതാത് യൂണിയനുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് മന:സാക്ഷി വോട്ടോ സമദൂരമോ അല്ല. സമദൂരത്തിലും ഒരു ദൂരമുണ്ട്.
തിരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അതിന്റെ പേരില്‍ എസ്എന്‍ഡിപി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരില്‍ നടക്കുന്നത് ത്രികോണ മത്സരമാണ്. ഇപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നിലുള്ളത്. എസ്.എന്‍.ഡി.പിയെ സഹായിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ യൂണിയനുകള്‍ക്ക് അനുവാദമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാട് ലജ്ജാകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha