മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ചതോടെ യുഡിഎഫില്‍ തിരികെ പ്രവേശിക്കാമെന്ന് മാണിയുടെ കണക്ക് കൂട്ടൽ

മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു. കെഎം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തടസ്സം നിന്നത് സിപിഐ യാണ്. കെഎം മാണിക്കെതിരെ കടുത്ത നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പലഘട്ടത്തിലും സ്വീകരിച്ചത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ പോലൂം സംസ്ഥാന ഘടകത്തിന്റെ നിലപാട് ബോധ്യപെടുത്തുന്നതിന് കാനം രാജേന്ദ്രന് ഏറെ പണിപ്പെടേണ്ടി വന്നു. അതേസമയം സിപിഎം നെ സംബന്ധിച്ചടുത്തോളം കെഎം മാണിയെ ഒപ്പം നിര്‍ത്താനുള്ള സകല ശ്രമങ്ങളും അവര്‍ നടത്തിയെന്ന് തന്നെ പറയാം.
എന്നാല്‍ മുന്നണിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎം ഒറ്റയ്ക്കല്ലെന്ന സന്ദേശം ഇക്കാര്യത്തില്‍ വ്യക്തമായി തന്നെ നല്‍കുന്നതിന് സിപിഐക്ക് കഴിഞ്ഞു. സിപിഐ യെ സംബന്ധിച്ചടത്തോളം കൃത്യമായ നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപെടുത്താനായി. എന്തായാലും കെഎം മാണി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ചത് സിപിഐ യുടെ നിലപാട് ശരിവെച്ചിരിക്കുകയാണ്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ചതോടെ യുഡിഎഫില്‍ തിരികെ പ്രവേശിക്കാമെന്ന് തന്നെയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും കണക്ക് കൂട്ടുന്നത്. അതേസമയം എല്‍ഡിഎഫിനെ സംബന്ധിച്ചടുത്തോളം തീരുമാനങ്ങളെടുക്കുന്നതില്‍ സിപിഐ യെ അവഗണിക്കുന്നതിന് സിപിഎം ന് കഴിയില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞു.
https://www.facebook.com/Malayalivartha