ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കാനാട്ടിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ച ലോക കേരള സഭയുടെ, അഡ്മിനിസ്‌ടേഷന്‍ ആന്റ് കേരള ഡവലപ്പ്‌മെന്റ് ഫണ്ട് ക്രിയേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി-1 ലേക്ക് ഡോ.ജോസ് കാനാട്ടിനെ നാമനിര്‍ദ്ദേശം ചെയ്തു. പ്രസ്തുത വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്‍ഡസ്ട്രീസ് ആന്റ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ ഓഫിസ് അദ്ദേഹത്തിന് കെമാറി.
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെയാണ് സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടും. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ലോക നിലവാരത്തിലേക്കുയര്‍ന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാന്‍ ലോക കേരള സഭയെ വേദിയാക്കണമെന്നും ഉദ്ദേശിക്കുന്നു. പ്രവാസികളില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകര്‍ത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha