കെ എം മാണിയെ വലത്തോട്ട് തിരിച്ച ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ കരുക്കൾ നീക്കി സർക്കാരും, സി പി എമ്മും

കെ എം മാണിയെ ഇടത്ത് നിന്നും വലത്തേക്ക് മാറ്റിയ ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ സർക്കാരും സി പി എമ്മും കരുക്കൾ നീക്കുന്നു. ആദ്യപടിയെന്ന നിലയിൽ ചാരക്കേസിൽ കരുണാകരനെ കുരുക്കിയ ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പങ്ക് അന്വേഷിക്കും.
എന്നാൽ ഇത്തരം ഗിമിക്കുകൾ കാണിച്ച് പേടിപ്പിക്കേണ്ടെന്നാണ് യു ഡി എഫ് നേതാക്കളുടെ മനസിലിരുപ്പ്. ചാരക്കേസ് പുനരന്വേഷിക്കണമെന്ന ഉത്തരവ് പുറത്തു വന്നാലുടൻ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ച് ഐ ജിക്ക് ചുമതല നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതിന് കോടതി അനുമതി നൽകിയില്ല. പകരം സംസ്ഥാന സർക്കാർ അന്വേഷിച്ചാൽ മതിയെന്ന നിലപാടിലാണ് കോടതി. ഐ.ജി.എസ്.ശ്രീജിത്തിന് ചുമതല നൽകാനാണ് സർക്കാർ അലോചിക്കുന്നത്.
അന്വേഷണത്തിന്റെ സാധ്യതയെ കുറിച്ചൊന്നും സർക്കാർ ആലോചിക്കുന്നില്ല. എന്നാൽ ചാരക്കേസ് കരുണാകരനെ താഴെയിറക്കാനുള്ള ഒരടവ് മാത്രമായിരുന്നു എന്ന നമ്പി നാരായണന്റെ വെളിപ്പെടുത്തലാണ് സർക്കാർ അന്വേഷിക്കുന്നത്. ചാരക്കേസ് പുനരന്വേഷിക്കാൻ ഒരവസരം ലഭിച്ചാൽ അടുത്ത മൂന്നു വർഷക്കാലം യുഡിഎഫ് നിന്ന് കുലുങ്ങുമെന്ന് പിണറായിക്കറിയാം. കോടിയേരിയുമായി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ചർച്ച നടത്തി കഴിഞ്ഞു. നേരത്തെ തന്നെ അന്വേഷണ സാധ്യത സർക്കാർ ആലോചിച്ചിരുന്നെങ്കിലും കെ എം മാണിയെ വലത്തേക്ക് നയിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം.
തനിക്കെതിരെ അന്വേഷണം നടത്തിയ പോലീസുകാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ കോടതിയെ സമീപിച്ചതെങ്കിലും വിഷയത്തിൽ സമൂലമായ അന്വേഷണമാണ് സർക്കാർ ആലോചിക്കുന്നത്. മുൻ ഡിജിപിസിബി മാത്യൂസാണ് നമ്പി നാരായണനെ കേസിൽ പ്രതിയാക്കിയത്. അദ്ദേഹം വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ്. സിബി മാത്യൂസിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയത് അച്യുതാനന്ദനാണ്. ഇതിലും കെ എം മാണി വിഷയം പ്രതിഫലിക്കുന്നുണ്ട്. കെ എം മാണിയെ ഇടതിൽ നിന്ന് അകറ്റിയവരിൽ ഒരാൾ അച്യുതാനന്ദനാണ്.
തിരുവനന്തപുരത്തെ ഒരു വീട് കേന്ദീകരിച്ചാണ് ചാരക്കേസ് നടന്നതെന്ന് മുമ്പ് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും ഷാനവാസുമാണ് അതിന് ചുക്കാൻ പിടിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഹിഡൻ അജണ്ടയാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് എല്ലാവർക്കുമറിയാം. ഉമ്മൻ ചാണ്ടി കുരുക്കിൽ വീണാൽ അത് ചെന്നിത്തലക്ക് പിടിവള്ളിയാകും. അതു കൊണ്ടു തന്നെ ചെന്നിത്തല ഇക്കാര്യത്തിൽ സംപ്രീതനാകും. ഐ ജി ശ്രീജിത്ത് നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടിയുടെ നോട്ട പുള്ളിയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അദ്ദേഹത്തെ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട്. ശ്രീജിത്തിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത് കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദത്തിൽ ഉമ്മൻ ചാണ്ടിയാണ്.
ചാരക്കേസിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ മുരളീധരൻ ഉമ്മൻ ചാണ്ടിക്ക് എതിരാകുമെന്ന് പിണറായി കരുതുന്നു. മുരളി ഇപ്പോൾ എ ഗ്രൂപ്പിലാണ്. ഉമ്മൻ ചാണ്ടിയെ അവസാനിപ്പിച്ച് തലപ്പത്തെത്താൻ മുരളിക്ക് ഇതുവഴി കഴിയും. മാത്രവുമല്ല കോൺഗ്രസ് ആടിയുലയും. അങ്ങനെ 2021 ൽ തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയൻ.
https://www.facebook.com/Malayalivartha