മാധ്യമങ്ങളുടെ നിയന്ത്രണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തുറന്ന കോടതികളില്‍ കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഹൈക്കോടതി നിലപാട് ആരാഞ്ഞു. അഡ്വക്കേറ്റ് ജനറല്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോടാണ് വിശദീകരണം തേടിയത്.
തിങ്കളാഴ്ച അസോസിയേഷന്‍ പ്രസിഡന്റ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം.
കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ അതുപോലെയല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha