"ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങേയ്ക്ക് പറ്റിയ പണിയല്ല ഈ ആഭ്യന്തരവകുപ്പ്"; "ലജ്ജയുണ്ട്...വേദനയുണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്രൂരനായ ഒരു ആഭ്യന്തരവകുപ്പ് മന്ത്രി എന്ന് വിശേഷിപ്പിക്കേണ്ടി വന്നതിൽ"; കോട്ടയത്തെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും അവശ്യസമയത്ത് പ്രതികരിക്കാത്ത ആഭ്യന്തര വകുപ്പിനുമെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി പദവി ഉപേക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് ഭാരമായി ഇതുപോലെ കടിച്ചുതൂങ്ങുന്നത് എന്തിനാണെന്നും ശോഭ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിക്കുന്നു.
കേരളത്തിലെ ആഭ്യന്തരമന്ത്രി സമ്പൂർണ്ണ പരാജയം ആണെന്ന് തെളിയിക്കുന്നതാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടു ഡി വൈ എഫുകാരാല്‍ കൊല്ലപ്പെട്ട ദളിത് യുവാവ് കെവിന്റെ മരണം. സ്റ്റേഷനിലെത്തി കരഞ്ഞു പറഞ്ഞിട്ട് പോലും ഭാര്യയായ നീനുവിനെ കണ്ടില്ലെന്നു നടിച്ച പൊലീസ് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധത തന്നെ ആണ് മുറുക്കെ പിടിച്ചത്. തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി കുപ്പായം വലിച്ചെറിഞ്ഞു കൂടെ പിണറായി വിജയന്‍ നേതാവേ. എന്തിനാണ് ജനങ്ങള്‍ക്ക് ഭാരമായി ഇത് പോലെ നാണം കെട്ട് കടിച്ചു തൂങ്ങുന്നത് ??
ചിലത് പറഞ്ഞേ തീരൂ..കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ല പിണറായി വിജയന്‍ സഖാവേ .. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനിടക്ക് കേബിള്‍ തകരാറിലാക്കി ജനങ്ങളെ കെവിന്റെ കൊലപാതകവും അതിലുള്ള ഡി വൈ എഫ്കാരുടെ ബന്ധവും അറിയിക്കാതിരിക്കാന്‍ ഉള്ള ശ്രമം ഒന്നും നടക്കില്ല സഖാക്കളെ. നിങ്ങളുടെ വിധി ജനങ്ങള്‍ തന്നെ എഴുതും..
വീഡിയോ കാണാം...
https://www.facebook.com/Malayalivartha