കെവിനെ തട്ടിക്കൊണ്ടു പോകും മുൻപ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു; ദുരൂഹ സാഹചര്യത്തില്‍ ഇത്രയും ചെറുപ്പക്കാരെ കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് വാഹന പരിശോധന ഉള്‍പ്പടെ നടത്തിയില്ല ?..; വഴിയരികില്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് പണം കൈപ്പറ്റിയോ ?...

കോട്ടയം: കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുന്‍പ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സൂചന. ദുരൂഹ സാഹചര്യത്തില്‍ രണ്ട് വാഹനത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തത്.
എന്നാല്‍ ഒരു കല്യാണ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നും തങ്ങള്‍ക്ക് വഴിതെറ്റിയെന്നും പറഞ്ഞാണ് ഇവര്‍ അപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ദുരൂഹ സാഹചര്യത്തില്‍ രണ്ട് വാഹനത്തില്‍ ഇത്രയും ചെറുപ്പക്കാരെ കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് വാഹന പരിശോധന ഉള്‍പ്പടെ നടത്തിയില്ലെന്ന സംശയവും ഉയരുന്നുണ്ട്.
പൊലീസിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇത്. അക്രമി സംഘത്തിന്റെ പക്കല്‍ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ ചില ആയുധങ്ങള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ഇത് ശ്രദ്ധിച്ചില്ലേ എന്നാണ് സംശയം ഉയരുന്നത്. ഇവരുടെ പക്കല്‍ നിന്നും വഴിയരികില്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് പണം കൈപ്പറ്റി പറഞ്ഞ് വിട്ടതാണോ എന്നും അന്വേഷിക്കും. വിശദമായി കാര്യങ്ങളും അന്വേഷിക്കുമെന്നും ഒരു കാരണവശാലും ഇവരെ വെറുതെ വിടില്ലെന്നുമാണ് ഡിജിപി പ്രതികരിച്ചിരിക്കുന്നത്.
പൊലീസ് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവര്‍ കെവിനെ തട്ടിക്കൊണ്ട് പോകാനായി മാന്നാനത്ത് എത്തി അക്രമം നടത്തിയതെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഈ സംഭവ വികാസങ്ങളോടെ പുതിയ വഴിത്തിരുവിലേക്കാണ് കേസ് എത്തി നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha