പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍: എനിക്ക് ഗവര്‍ണര്‍ പദവി വെല്ലുവിളിയാണെന്ന് കുമ്മനം, ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാന്‍ അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്, എന്റെ പദവി കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കില്ല

പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത തനിക്ക് ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളി തന്നെയാണെന്ന് കുമ്മനം രാജശേഖരന്‍. തന്നെ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും കുമ്മനം പറഞ്ഞു. ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാനും അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്. എന്റെ പദവി കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കില്ല. താന്‍ ചെയ്ത സേവനങ്ങള്‍ കണ്ടറിഞ്ഞാകാം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തിപരിചയം മുതല്‍കൂട്ടായെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഗവര്‍ണര്‍ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭിച്ചതിലൂടെ തെളിയുന്നത്. ഈ സ്ഥാനം ഏല്‍ക്കാന്‍ എനിക്ക് വൈമുഖ്യം ഇല്ല. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha