കെവിന്റെ ഓർമകളിൽ കരള്‍ പിടഞ്ഞു വീഴുമ്പോഴും നീനുവിന്റെ കരങ്ങൾ പിടിച്ച് വിതുമ്പലോടെ ജോസഫ്; ഡ്രിപ്പിട്ട് കിടക്കുമ്പോഴും പകല്‍മുഴുവന്‍ ആശുപത്രിയില്‍ മരുമകള്‍ക്ക് ആശ്വാസമായി ജോസഫ് കൂടെനിന്നു... മകന്റെ വിയോഗത്തിലും നെഞ്ചുപൊട്ടിയ വേദനയോടെ നീനുവിന് താങ്ങായി ജോസഫ്

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നലെ പുലർച്ചെ കണ്ടത്. ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്.
ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് എതിര്പുആളെല്ലാം അവഗണിച്ച് കെവിൻ നീനുവിന്റെ കൈ പിടിക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല ആ ദാമ്പത്യത്തിനു ആയുസ് കുറവാണെന്ന്. ”എനിക്ക് ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്റെ കെവീ…” എന്നുപറഞ്ഞ് നീനു കരഞ്ഞുവീഴുമ്പോള്‍ കെവിന്റെ അച്ഛന്‍ ജോസഫ് താങ്ങിയെടുത്തു.
തിങ്കളാഴ്ച രാവിലെ കെവിന്റെ മരണവാര്‍ത്തയെത്തുമ്പോള്‍ നീനു കെവിന്റെ വീട്ടിലായിരുന്നു. ഉടന്‍ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഡ്രിപ്പിട്ട് കിടക്കുകയായിരുന്ന മരുമകള്‍ക്ക് കൂട്ടിരുന്നത് കെവിന്റെ അച്ഛന്‍ ജോസഫായിരുന്നു. തിങ്കളാഴ്ച പകല്‍മുഴുവന്‍ ആശുപത്രിയില്‍ മരുമകള്‍ക്ക് ആശ്വാസമായി ജോസഫ് കൂടെനിന്നു.
രാഷ്ട്രീയപ്രവര്‍ത്തകര്‍ അടക്കം പലരും നീനുവിനെ കാണാനെത്തുമ്പോള്‍ നെഞ്ചുപൊട്ടിയ വേദനയോടെ ജോസഫ് നീനുവിന് താങ്ങായി. വിവാഹം കഴിഞ്ഞെങ്കിലും ഹോസ്റ്റലില്‍ തന്നെയാണ് നീനു താമസിച്ചത്. ആരെങ്കിലും ഭീഷണിപ്പെടുത്തുമെന്ന പേടിയുണ്ടായിരുന്നു ഇരുവര്‍ക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.
അന്നുതന്നെ കെവിന്റെ വീടിനുസമീപം വന്ന് ചിലര്‍ പ്രശ്‌നമുണ്ടാക്കിയതായും നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച കെവിനൊപ്പമല്ലാതെ ആദ്യമായി ഭര്‍തൃവീട്ടില്‍ വന്ന് കയറുമ്പോഴും പലരും ആശ്വസിപ്പിച്ചു- ”കെവിന് ഒന്നും സംഭവിക്കില്ല. അവനിങ്ങ് വരും”. ആ ആശ്വാസത്തിലാണ് ഞായറാഴ്ച രാത്രി നീനു തള്ളിനീക്കിയതും. എല്ലാ പ്രതീക്ഷകളും തകർത്ത് നീനുവിനെതേടി കെവിന്റെ മരണ വാർത്ത എത്തിയത് താനാവുന്നതിനുമപ്പുറം ആയിരുന്നു.
https://www.facebook.com/Malayalivartha