ഒരു പകല്‍ മുഴുവന്‍ എന്റെ മകനെ ക്വട്ടേഷന്‍ സംഘം കൊണ്ടുനടന്നു... ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം ഇന്നലെ സാക്ഷിയായത്; കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു രാവിലെ പൂര്‍ത്തിയാകും; സംസ്‌കാരം മൂന്നിന്

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നലെ പുലർച്ചെ കണ്ടത്. ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. സംഭവത്തില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കെവിന്റെ പിതാവ് രാജന്‍. മകനെ പുലര്‍ച്ചെ ഒരു മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ആറു മണിക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു.
എന്നാല്‍ എസ്.ഐ അടക്കമുള്ള പോലീസുകാര്‍ പരാതി സ്വീകരിച്ചില്ല. വൈകിട്ടോടെ ഡി.വൈ.എസ്.പി എത്തിയ ശേഷമാണ് നടപടിയുണ്ടായത്. ഒരു പകല്‍ മുഴുവന്‍ മകനെ ക്വട്ടേഷന്‍ സംഘം കൊണ്ടുനടന്നു. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാത്രി മകളെ കാണണമെന്ന് പറഞ്ഞാണ് നീനുവിന്റെ അമ്മയും അച്ഛനും വീട്ടില്‍ എത്തിയത്. അമ്മ കാറില്‍ ഇരിക്കുകയാണെന്നും മകളെ കാണണമെന്നും പറഞ്ഞു.
മകള്‍ ഇവിടെയില്ല, ഹോസ്റ്റലില്‍ ആണെന്ന് മറുപടി നല്‍കിയതോടെ അവര്‍ മടങ്ങിപ്പോയി. മന്നാനത്തെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ മകനെ എങ്ങനെയാണ് ക്വട്ടേഷന്‍ സംഘം കണ്ടെത്തിയത് എന്നറിയില്ല. പ്രദേശികമായി ആരില്‍ നിന്നെങ്കിലും സഹായം കിട്ടിയോ എന്നറിയില്ല. പ്രതികളെ മുഴുവന്‍ പിടികൂടണം. നല്ലരീതിയില്‍ അന്വേഷണം നടക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. അതിനിടെ, കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു രാവിലെ പൂര്‍ത്തിയാകും.
പതിനൊന്ന് മണിയോടെ മൃതദേഹം എസ്.എച്ച് മൗണ്ടിലെ വീട്ടില്‍ എത്തിക്കും. മൂന്നു മണിക്ക് നല്ലിടയന്‍ പള്ളിയില്‍ ആണ് സംസ്‌കാരം. ഇതിനു മുന്നോടിയായി വന്‍ പോലീസ് സംഘം രാവിലെ കെവിന്റെ വീട്ടിലെത്തി സുരക്ഷ പരിശോധിച്ചു.
https://www.facebook.com/Malayalivartha