യുഡിഫ് അടിയന്തര നേതൃയോഗം ഇന്ന് ; കോൺഗ്രസിനുള്ളിൽ തന്നെ സീറ്റ് വിട്ടു കൊടുത്തതിൽ എതിർപ്പ് ; പൊട്ടിത്തെറിച്ച് യുവ നേതാക്കള്‍ ; കെ എം മാണി വിഭാഗത്തിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ എം മാണിയുടെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കെ എം മാണി പങ്കെടുക്കുന്ന യുഡിഎഫ് യോഗം എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്. കെ എം മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
പ്രതിപക്ഷ നേതാവിന്‍റെ വസതിയായ കണ്‍ടോണ്‍മെന്‍റ് ഹൗസില്‍ ചേരുന്ന യോഗം സര്‍ക്കാരിനെതിരെ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും. മാണിയുടെ മുന്നണിയിലേകേ്കുളള മടങ്ങിവരവിന് പിന്നാലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുളള അഭിപ്രായ വ്യത്യാസവും യോഗം ചര്‍ച്ച ചെയ്തേക്കും .
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യുന്നതിനായി കെ എം മാണി വിഭാഗത്തിന്‍റെ മുതിര്‍ന്ന നേതാക്കളുടെ യോഗവും രാവിലെ ചേരുന്നുണ്ട് ഈ യോഗത്തില്‍ വെച്ച് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് സാധ്യത.
അതേസമയം രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കേണ്‍ഗ്രസില്‍ കലാപം തുടരുകയാണ്. എന്നാല്‍ കിട്ടിയ സീറ്റില്‍ ആരെ നിര്‍ത്തണം എന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്. നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു. എന്നാൽ കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കണമെന്ന വാദത്തില്‍ ഉറച്ചു നിന്നതോടെ കോണ്‍ഗ്രസ് അടിയറവ് പറയുകയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കാനുള്ള തിരുമാനത്തിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി രംഗത്തെത്തിയതിനിടെയായിരുന്നു നേതൃത്വത്തിന്‍റെ അപ്രതീക്ഷിത തിരുമാനം.
https://www.facebook.com/Malayalivartha























